KOYILANDY DIARY

The Perfect News Portal

ശക്തമായ കാറ്റിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിൽ ഇന്നലെയുണ്ടായ ശക്താമയ കാറ്റിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് കനത്ത മഴയിലും കാറ്റിലും മരം കടപഴകി വീണത്. ഉടൻതന്നെ കൊയിലാണ്ടി അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ സിപി നേതൃത്വത്തിലെത്തിയ സംഘം ചെയിന്‍സൊ  ഉപയോഗിച്ച് മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

ഗ്രേഡ് ASTO ബാബു പി കെ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രബീഷ് പി എം, അനൂപ്. അമൽരാജ് ഒ.കെ ,റഷീദ്, ഹോംഗാർഡ് പ്രദീപ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *