KOYILANDY DIARY

The Perfect News Portal

തൃക്കോട്ടൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ പ്രദക്ഷിണ പദ ചുറ്റുപന്തൽ സമർപ്പണം

കൊയിലാണ്ടി: തൃക്കോട്ടൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ പുതുതായി പണി  കഴിപ്പിച്ച പ്രദക്ഷിണ പദ ചുറ്റുപന്തൽ  സമർപ്പണം ക്ഷേത്രം തന്ത്രി എടക്കഴിപ്പുറം രാധാകൃഷ്ണൻ നമ്പൂതിരിപ്പാട്  നിരവധി ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ സമർപ്പിച്ചു.

തുടർന്ന് നടന്ന ചടങ്ങിൽ പന്തൽ നിർമ്മാണത്തിന് നേതൃത്വം വഹിച്ച എഞ്ചിനീയർ. സുധീഷ് കുമാർ പാലക്കുളം, ശില്പി ഷാജി പോയിൽക്കാവ്, ചന്ദ്രൻ പടിക്കൽ, ശ്രീനി. പി. ടി, പപ്പൻ എന്നിവരെയും മേൽശാന്തി, പുത്തൻപുരയിൽ നാരായണൻ, പറമ്പത്ത് ഗംഗാധരൻ, എന്നിവരെയും. കമ്മിറ്റി പ്രസിഡണ്ട്. ദാമോദരൻ മാസ്റ്റർ പൊന്നാട അണിയച്ചു..

വൈകീട്ട് നടന്ന ദീപസമർപ്പണത്തിന് നിരവധി  ഭക്തജനങ്ങൾ പങ്കെടുത്തു. രാജ്യസഭാ എം.പി. പി .ടി. ഉഷ. ചടങ്ങിൽ പങ്കെടുത്തു. രാത്രി വലിയ വിളക്ക് എഴുന്നള്ളത്തും കരിമരുന്നു പ്രയോഗവും നടന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *