KOYILANDY DIARY.COM

The Perfect News Portal

ചൈനീസ് കമ്പനിയായ നൂബിയയുടെ എന്‍ 1ലൈറ്റ് ഇന്ത്യന്‍ വിപണിയില്‍

കൊച്ചി:  ചൈനീസ് കമ്പനിയായ നൂബിയയുടെ എന്‍ 1ലൈറ്റ് ( Nubia N1 Lite ) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഓണ്‍ലൈനില്‍ മാത്രം വില്‍പനയുള്ള ഫോണ്‍ ആമസോണില്‍ ലഭ്യമാകും. 6,999 രൂപയാണ് ഫോണിന് ഇന്ത്യയിലെ വില. ഫെബ്രുവരിയിലാണ് നൂബിയ എന്‍1 ലൈറ്റ് പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ എന്‍1ന്റെ ചെറു പതിപ്പാണിത്.

7,000 വില ശ്രേണിയിലാണ് വരുന്നതെങ്കിലും ലൈറ്റ് പതിപ്പിലും ഫിംഗര്‍ പ്രിന്റ് ഉണ്ട്. 0.3 സെക്കന്‍ഡില്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ സെന്‍സറിനാകുമെന്ന് കമ്പനി പറയുന്നു. ഫ്രണ്ട് ഫല്‍ഷ് ആണ് ഫോണിന്റെ മറ്റൊരു പ്രത്യേകത.

5 മെഗാപിക് സല്‍ ഫ്രണ്ട് ക്യാമറയില്‍ എടുക്കുന്ന ഫോട്ടോകള്‍ക്ക് മിഴിവേകാന്‍ സോഫ് റ്റ് ലൈറ്റ് ഫല്‍ഷാണ് നല്‍കിയിരിക്കുന്നത്. 8 മെഗാപിക് സല്‍ പിന്‍ ക്യാമറയ് ക്കൊപ്പം ഡ്യുവല്‍ എല്‍ഇഡി ഫല്‍ഷും നല്‍കിയിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!