കൊല്ലം ഉമ്മറകത്ത് പി.എം. അബ്ദുറഹിമാൻ കുട്ടി മുസ് ലിയാർ (74) (അമ്മാട്ടി ഉസ്താദ്)
കൊയിലാണ്ടി : കൊല്ലം ഉമ്മറകത്ത് പി. എം. അബ്ദുറഹിമാൻ കുട്ടി മുസ് ലിയാർ (74) (അമ്മാട്ടി ഉസ്താദ്) നിര്യാതനായി. കൊല്ലം മദ്റസതുൽ ഇസ് ലാമിയ്യയിൽ ദീർഘകാലമായി സദർ മുഅല്ലിമായി സേവനം ചെയ്തു വരികയായിരുന്നു.
കൊല്ലം മഹല്ല് ഖാസിയായിരുന്ന പരേതനായ മുഹമ്മദ് ബിൻ ശൈഖ് ഹമദാനിയുടെ മകനാണ്. ഭാര്യ: റഷീദ. മക്കൾ : സഹദ് (യു എ ഇ), ഹൈറുന്നിസ. മരുമക്കൾ : സുൽഫിക്കർ ചാലിയം, അജന പൂക്കാട്. സഹോദരങ്ങൾ: പി.എം.എ. അസീസ് മാസ്റ്റർ, ശിഹാബുദ്ധീൻ ഹമദാനി, ഖദീജ, മറിയം, ആയിശ.