KOYILANDY DIARY

The Perfect News Portal

തെരുവ് നായകളെ നിയന്ത്രിക്കാൻ നഗരസഭ തയ്യാറാവണം


കൊയിലാണ്ടി: ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവ് നായകളുടെ ശല്യം വർധിക്കുന്നതായി കൊയിലാണ്ടി മർച്ചന്റ്സ്  അസോസിയേഷൻ നേതാക്കൽിൾ പറഞ്ഞു. ഇത് കാരണം പൊതു ജനങ്ങളും, വ്യാപാരികളും ഭീതിയിലുടെയാണ് കടന്ന് പോകുന്നത്. തെരുവ് നായകളെ നിയന്ത്രിക്കാൻ നഗരസഭ തയ്യാറാവണമെന്നും ജനങ്ങളുടെയും വ്യാപാരികളുടെയും ആശങ്ക അകറ്റാൻ നടപടി സ്വീകരിക്കണമെന്നും കൊയിലാണ്ടി മർച്ചന്റ്സ്  അസോസിയേഷൻ യോഗം അവശ്യപ്പെട്ടു. 

പ്രസിഡണ്ട് കെ. കെ നിയാസ് അദ്ധ്യക്ഷത വഹിച്ചു. കെ. പി രാജേഷ്, കെ. ദിനേശൻ, പി കെ. മനീഷ്, പി. വി പ്രജീഷ്, അജീഷ് മോഡേൺ, വി. കെ ഹമീദ്  അമേത്ത് കുഞ്ഞഹമ്മദ്, പി. കെ ഷുഹൈബ്, പി. പി ഉസ്മാൻ, കെ. വി റഫീഖ്, പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *