KOYILANDY DIARY

The Perfect News Portal

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കൊയിലാണ്ടി: പയ്യോളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൊയിലാണ്ടി ഊരാം കുന്നുമ്മൽ നിഷാന്ത് കുമാർ (48) ആണ് മരിച്ചത്. മാതൃഭൂമി സർക്കുലേഷൻ വിഭാഗത്തിലെ ജീവനക്കാരനായിരുന്നു. ഇന്ന് കാലത്ത് പത്ത് മണിയോടെ പയ്യോളി ഇരിങ്ങലിൽ വെച്ചാണ് അപകടം. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന നിഷാന്ത് കുമാർ സഞ്ചരിച്ച ബൈക്കിൽ എതിർ ദിശയിൽ നിന്നെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ വടകര ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണ മടയുകയായിരുന്നു. മൃതദേഹം വടകര ആശുപത്രി മോർച്ചറിയിലെക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *