KOYILANDY DIARY

The Perfect News Portal

ഒ​രു ഏ​ക്ക​ര്‍ 11 സെ​ൻ്റ് പൊ​തു ​ക​ളി​സ്ഥ​ല​ത്തി​ന് വി​ട്ടു​ന​ല്‍​കി​ പ്ര​വാ​സി​

അ​ത്തോ​ളി: ഒ​രു ഏ​ക്ക​ര്‍ 11 സെ​ൻ്റ് പൊ​തു ​ക​ളി​സ്ഥ​ല​ത്തി​ന് വി​ട്ടു​ന​ല്‍​കി​ പ്ര​വാ​സി​. പൊ​തു​ക​ളി​യി​ടം ഇ​ല്ലെ​ന്ന പ​രാ​തി അ​ത്തോ​ളി​ക്കാ​ര്‍​ക്ക് ഇ​നി​യി​ല്ല. പ്ര​വാ​സി​യു​ടെ കരുത​ലി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ യു​വ​ജ​ന​ങ്ങ​ളു​ടെ​യും കാ​യി​ക​ പ്രേ​മി​ക​ളു​ടെ​യും ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​യ ക​ളി​സ്ഥ​ലം ഉ​ട​ന്‍ യാ​ഥാ​ര്‍​ഥ്യ​മാ​കും. പ്ര​വാ​സി​യും മു​സ്‍ലിം ലീ​ഗ് ബാ​ലു​ശ്ശേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ണ്ടുമാ​യ സാ​ജി​ദ് കോ​റോ​ത്താ​ണ് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു സ​മീ​പ​മു​ള്ള ഒ​രു ഏ​ക്ക​ര്‍ 11 സെ​ൻ്റ് പൊ​തു ​ക​ളി​സ്ഥ​ല​ത്തി​ന് വി​ട്ടു​ന​ല്‍​കി​യ​ത്. സം​സ്ഥാ​ന പാ​ത​യി​ല്‍ വേ​ളൂ​രി​ല്‍ നി​ന്നും 200 മീ​റ്റ​ര്‍ അ​ക​ലെ കി​ഴ​ക്ക​യി​ല്‍ മീ​ത്ത​ല്‍ ഭാ​ഗ​ത്താ​ണ് സ്ഥ​ലം. ഇ​വി​ടേ​ക്കു​ള്ള റോ​ഡും സാ​ജി​ദ് കോ​റോ​ത്ത് ന​ല്‍​കും. പ​ഞ്ചാ​യ​ത്തി​ന് പൊ​തു​ക​ളി​യി​ടം ഇ​ല്ലെ​ന്ന യാ​ഥാ​ര്‍​ഥ്യം തി​രി​ച്ച​റി​ഞ്ഞാ​ണ് ഭൂ​മി വി​ട്ടു​ന​ല്‍​കു​ന്ന​തെ​ന്ന് സാ​ജി​ദ് കോ​റോ​ത്ത് പ​റ​ഞ്ഞു.

ഭൂ​മി വി​ട്ടു​ന​ല്‍​കി​ക്കൊ​ണ്ടു​ള്ള സ​മ്മ​ത ​പ​ത്രം സാ​ജി​ദ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് ഷീ​ബ രാ​മ​ച​ന്ദ്ര​ന് കൈ​മാ​റി. സ്ഥ​ല​ത്ത് ആ​ധു​നി​ക രീ​തി​യി​ലു​ള്ള മി​നി സ്റ്റേ​ഡി​യം നി​ര്‍​മി​ക്കു​മെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. സ്റ്റേ​ഡി​യ​ത്തി​ന് സി.​എ​ച്ച്‌. മു​ഹ​മ്മ​ദ് കോ​യ​യു​ടെ പേ​രു ന​ല്‍​കും. ച​ട​ങ്ങി​ല്‍ വൈ​സ് പ്ര​സി​ഡ​ന്റ് സ​ന്ദീ​പ് നാ​ലു​പു​ര​യ്ക്ക​ല്‍ അ​ധ്യ​ക്ഷ്യ​ത വ​ഹി​ച്ചു. വാ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ ബി​ന്ദു രാ​ജ​ന്‍, സു​നീ​ഷ് ന​ടു​വി​ല​യി​ല്‍, എ.​എം. വേ​ലാ​യു​ധ​ന്‍, ബൈ​ജു കൂ​മു​ള്ളി, രാ​ഷ്ടീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ളാ​യ ജൈ​സ​ല്‍ ക​മ്മോ​ട്ടി​ല്‍, പി.​കെ. രാ​ജ​ന്‍, എം.​സി. ഉ​മ്മ​ര്‍, സി.​എം. സ​ത്യ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ന്‍ എ.​എം. സ​രി​ത സ്വാ​ഗ​ത​വും, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ. ​ഇ​ന്ദു നന്ദി​യും പ​റ​ഞ്ഞു.

Leave a Reply

Your email address will not be published.