KOYILANDY DIARY

The Perfect News Portal

ബിജെപി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണം

കൊയിലാണ്ടി: ബിജെപി പ്രവർത്തകനായ ക്ഷേത്ര പൂജാരി ഉപ്പാലക്കണ്ടി നിജു എന്ന അർഷിദിനെ അക്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചെങ്ങോട്ടുകാവ് കവലാട്ട് വെച്ചാണ് ബൈക്കിൽ പിന്തുടർന്നുവന്ന നാലംഗസംഘം വടിവാൾ, ഇരുമ്പുവടി ഇടിക്കട്ട എന്നിവ ഉപയോഗിച്ച് നിജുവിനെ ആക്രമിച്ചത്. എസ് ഡി പി.ഐ. പ്രവർത്തകരാണ് അക്രമത്തിന് പിന്നിലുള്ളതെന്ന് ബിജെപി ആരോപിച്ചു. കൊയിലാണ്ടി പോലീസ് പ്രതികളെ പിടിക്കാനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ശശി കമ്മട്ടേരി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *