KOYILANDY DIARY

The Perfect News Portal

ഏഴു കുടിക്കൽ GLP സ്കൂളിൽ “അന്നം സമൃദ്ധം” പരിപാടിക്ക്‌ തുടക്കമായി

കൊയിലാണ്ടി: ഏഴു കുടിക്കൽ GLP സ്കൂളിൽ “അന്നം സമൃദ്ധം” പരിപാടിക്ക്‌ തുടക്കമായി. പോഷക സമൃദ്ധവും വിഭവ സമൃദ്ധവുമായ ഉച്ചഭക്ഷണം, ആഴ്ചയിലൊരിക്കൽ ബിരിയാണി എന്നിവ പദ്ധതിയുടെ  ഭാഗമായി ഉണ്ടാകും. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ ടി എം കോയ, ബ്ലോക്ക് പഞ്ചായത്തംഗം ചൈത്ര, കെ രതീഷ്, ജയശ്രീ മനത്താനത്ത്, പിടിഎ പ്രസിഡണ്ട് വിപിൻദാസ്, സ്കൂൾ ലീഡർ അദ്വൈത് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ എം ജി ബൽരാജ് സ്വാഗതവും കെ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. പാചക വിദഗ്ധ എൻ പി കാഞ്ചനയെ ചടങ്ങിൽ ആദരിച്ചു. ജനപ്രതിനിധികളും കുട്ടികളോടൊപ്പം ഉച്ചഭക്ഷണത്തിൽ പങ്കാളികളായി.


Leave a Reply

Your email address will not be published. Required fields are marked *