KOYILANDY DIARY

The Perfect News Portal

എം.പി. കുഞ്ഞിരാമനെ അനുസ്മരിച്ചു

പയ്യോളി: എം.പി. കുഞ്ഞിരാമനെ അനുസ്മരിച്ചു. പ്രമുഖ സോഷ്യലിസ്റ്റ് നേതാവും സഹകാരിയുമായിരുന്ന എം.പി. കുഞ്ഞിരാമൻ്റെ പതിനാറാം ചരമദിനം എൽ.ജെ.ഡി. പയ്യോളി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണയോഗം എൽ.വൈ.ജെ.ഡി. ജില്ലാപ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനംചെയ്തു. എൽ.ജെ.ഡി. മുനിസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി പ്രജിത്ത് ലാൽ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ ചെറിയാവി സുരേഷ്ബാബു, കൊളാവിപ്പാലം രാജൻ, എം.പി. ജയദേവൻ, എം.ടി. നാണു, കെ. പി. ഗിരീഷ്‌കുമാർ, പി.ടി. ഷിംജിത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.