KOYILANDY DIARY

The Perfect News Portal

തിക്കോടിയിൽ കെ-റെയിൽ വിരുദ്ധ കൺവെൻഷൻ സംഘടിപ്പിച്ചു

തിക്കോടി: തിക്കോടിയിൽ കെ-റെയിൽ വിരുദ്ധ കൺവെൻഷൻ സംഘടിപ്പിച്ചു. കെ-റെയിൽ പദ്ധതിക്കുനേരെയുള്ള സമരം ശക്തമാക്കാൻ കൺവെൻഷൻ തീരുമാനിച്ചു. പരിസ്ഥിതി, സാമൂഹികാഘാത പഠനങ്ങൾ നടത്താതെ പതിനായിരങ്ങളെ കുടിയിറക്കുന്നതും അശാസ്ത്രീയവും അവ്യക്തവുമായ ഡി.പി.ആർ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കുന്നതുമാണ് പദ്ധതിയെന്ന് യോഗം ആരോപിച്ചു. കെ-റെയിൽ അനുകൂലികൾ നടത്തുന്ന സർവേകളെ ബഹിഷ്കരിക്കും. പദ്ധതി ബാധിക്കുന്നവരുടെ കുടുംബയോഗം മാർച്ച് 12-ന് കെ.കെ. രമ എം.എൽ.എ.യെ പങ്കെടുപ്പിച്ച് നടത്തും. കെ-റെയിൽ വിരുദ്ധ സമിതി ചെയർമാൻ സന്തോഷ് തിക്കോടി അധ്യക്ഷനായി. വാർഡ് മെമ്പർ കെ.പി. ഷക്കീല, ടി.വി. മുഹമ്മദ് നജീബ്, സജീവൻ തിക്കോടി, മൊയ്തീൻ ആരോമ, രാഘവൻ അനഘ, ശ്രീധരൻ ചെമ്പുഞ്ചില, വി.കെ. പ്രേമൻ, എൻ.കെ. സത്യൻ, കെ.ആർ.കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *