KOYILANDY DIARY

The Perfect News Portal

ഇ.സി. രാമചന്ദ്രനെ അനുസ്മരിച്ചു

പേരാമ്പ്ര: ഇ.സി. രാമചന്ദ്രനെ അനുസ്മരിച്ചു. ഡി.കെ.ടി.എഫ്. സംസ്ഥാന ജനറൽ സെക്രട്ടറിയും കോൺഗ്രസ് നേതാവുമായിരുന്ന ഇ.സി. രാമചന്ദ്രൻ്റെ രണ്ടാം ചരമ വാർഷികം ആചരിച്ചു. പാലേരിയിൽ വീട്ടുവളപ്പിലെ ശവകുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. അനുസ്മരണ യോഗത്തിൽ ചങ്ങരോത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു.

യു.ഡി.എഫ്. ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ, കാവിൽ.പി. മാധവൻ, ഇ.വി. രാമചന്ദ്രൻ, പി.കെ. രാഗേഷ്, ശ്രീനി കരുവാങ്കണ്ടി എന്നിവർ സംസാരിച്ചു. പുഷ്പാർച്ചനയ്ക്ക് കെ.വി. രാഘവൻ, എൻ.പി. വിജയൻ, പുതുക്കോട്ട് രവീന്ദ്രൻ, പി.ടി. വിജയൻ, പ്രകാശൻ കന്നാട്ടി, എസ്. സുനന്ദ്, ഇ.സി. സന്ദീപ്, വിനോദൻ കല്ലൂർ, പി.പി. പ്രദീപൻ, അരുൺ പെരുമന, സി.കെ. രാഘവൻ, അർജ്ജുൻ കറ്റയാട്ട്, വി.പി. ഇബ്രാഹിം, പി.കെ. ലിജു, നടുക്കണ്ടി ബാലൻ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *