KOYILANDY DIARY

The Perfect News Portal

ഇരുചക്ര വാഹന യാത്രക്കാരനെ ഇടിച്ചിട്ട കാർ കസ്റ്റഡിയിലെടുത്തു

മേപ്പയ്യൂർ: ഇരുചക്ര വാഹന യാത്രക്കാരനെ ഇടിച്ചിട്ട കാർ പോലീസ് കസ്റ്റഡിയിലെടുത്തു . കഴിഞ്ഞമാസം 21-ന് മഞ്ഞക്കുളം പെട്രോൾ പമ്പിന് സമീപം ഇരുചക്ര വാഹന യാത്രക്കാരനെ ഇടിച്ചിട്ട കാറാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുചക്ര വാഹനയാത്രക്കാരനായ വിളയാട്ടൂർ സ്വദേശി ഇല്ലത്ത് മീത്തൽ സന്തോഷിനെ ഇടിച്ച് തെറിപ്പിച്ച് കടന്നുകളഞ്ഞ കാറാണ് മേപ്പയ്യൂർ പോലീസ് കസ്റ്റഡിയിലെടുത്തത്.

പോലീസ് കണ്ടെത്തിയ കെ.എൽ.18 സി 5555 നന്പർ കാർ കായലാട് സ്വദേശി കാളിയത്ത് ബഷീറിന്റെ ഉടമസ്ഥതയിലുള്ളതാണ്. അപകടംനടന്ന് ദിവസങ്ങളോളം പ്രദേശങ്ങളിലെ സി.സി.ടി.വി. പരിശോധനയിലാണ് ഇടിച്ചിട്ട് നിർത്താതെപോയ കാർ കണ്ടെത്താനായത്. മേപ്പയ്യൂർ സി.ഐ. ഉണ്ണിക്കൃഷ്ണൻ, എസ്.ഐ. പ്രകാശൻ എന്നിവരടങ്ങിയ സംഘമാണ് കാർ ബഷീറിന്റെ വീട്ടിൽനിന്ന്‌ കസ്റ്റഡിയിലെടുത്തത്. കാർ കോടതിയിൽ ഹാജരാക്കുമെന്ന് സി.ഐ. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *