ആനക്കൊമ്പുമായി മൂന്ന് പേര് പിടിയിൽ
മാനന്തവാടി: മാനന്തവാടിയിലെ പേര്യയില്‍ ആനക്കൊമ്പുമായി മൂന്ന് പേര് പിടിയിൽ. ഫോറസ്റ്റ് ഇന്റലിജന്‍സ് പി.സി.സി.എഫിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കോഴിക്കോട് ഫ്ളയിങ് സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. പ്രതികളെ കൂടുതല്‍ അന്വേഷണത്തിനും തുടര്‍ നടപടികള്‍ക്കായി പേര്യ റെയിഞ്ച് ഓഫീസര്‍ക്ക് കൈമാറി. ആനക്കൊമ്പും കൈമാറിയിട്ടുണ്ട്. സംഘം സഞ്ചരിച്ചിരുന്ന ബൈക്ക് പേര്യ റെയ്ഞ്ച് പരിധിയിലെ വെണ്മണി ഭാഗത്ത് നിന്നും പിടികൂടി. പാല്‍ച്ചുരം പള്ളിക്കോണം സുനില്‍ (38), പാല്‍ച്ചുരം ചുറ്റുവിള പുത്തന്‍വീട് മനു സി.എസ് (37), കാര്യമ്ബാടി പാലം തൊടുക അന്‍വര്‍ ഷാ (34) എന്നിവരാണ് പിടിയിലായത്.
ഡി.എഫ്.ഒയുടെ നിര്‍ദ്ദേശാനുസരണം ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗവും കല്‍പ്പറ്റ ഫ്ലയിംങ് സ്ക്വാഡ് റെയ്ഞ്ചും ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.ഫോറസ്റ്റ് ഇന്റലിജന്‍സ് സെല്‍ ജീവനക്കാരോടൊപ്പം കല്‍പ്പറ്റ ഫ്ലയിംഗ് സ്ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.ഹാഷിഫ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സി.രജീഷ്, ജസ്റ്റിന് ഹോള്ഡന് ഡി റൊസാരിയോ, ഹരികൃഷ്ണ, ഫോറസ്റ്റ് ഡ്രൈവര്‍ രാജീവന് വി.എസ്.എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.