KOYILANDY DIARY.COM

The Perfect News Portal

അമൃതം പൊടിയുപയോഗിച്ച്‌ പാചക മത്സരം സംഘടിപ്പിച്ചു

പേരാ മ്പ്ര: സമീകൃത പോഷകാഹാരമായ അമൃതം പൊടിയുപയോഗിച്ച്‌ വിവിധ വിഭവങ്ങള്‍ നിര്‍മ്മിക്കുന്ന മത്സരം സംഘടിപ്പിച്ചു. ചങ്ങരോത്ത് ഐ.സി.ഡി.എസിനു കീഴിലെ അംഗനവാടി പരിധിയിലെ അമ്മമാര്‍ക്കായി കടിയങ്ങാട് കമ്യൂണിറ്റി ഹാളില്‍ നടത്തിയ മത്സരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ആയിഷ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ ചെയര്‍മാന്‍ ഇ.ടി. സരീഷ് അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.സി. കുഞ്ഞിക്കണ്ണന്‍, കെ.പി. ജയേഷ്, കെ.കെ ലീല , ഷൈലജ ചെറു വോട്ട്, ചൈല്‍ഡ് പ്രൊജക്‌ട് ഓഫീസര്‍ ദീപ, ഐ.സി.ഡി.എസ്. ഓഫീസര്‍ സി.ഡി മോളി തുടങ്ങിയവര്‍ പ്രസംഗിച്ചു. അംഗനവാടി വര്‍ക്കര്‍മാരായ ടി.സുജത, കെ.എം ചന്ദ്രിക, ടി. ഇന്ദു, ഉമ മുരളി, വി.കെ ബിന്ദു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഒരു അംഗനവാടി പരിധിയില്‍ നിന്ന് തെരഞ്ഞെടുത്ത രണ്ട് അമ്മമാരാണ് പങ്കെടുത്തത്. അമൃതം പൊടി ഉപയോഗിച്ച്‌ മധുര പലഹാരങ്ങളും, ആവിയില്‍ വേവിച്ച വിഭവങ്ങളും എന്നിങ്ങനെ രണ്ട് വിഭാഗത്തിലായിരുന്നു മത്സരം. കൂനിയോട് അംഗന്‍വാടി പരിധിയിലെ അമ്മമാര്‍ മധുര പലഹാര വിഭാഗത്തിലും കവുങ്ങുള്ള ചാല്‍ അംഗനവാടിയിലെ അമ്മമാര്‍ അവിയില്‍ വേവിച്ച വിഭവ വിഭാഗത്തിലും ജേതാക്കളായി. ഇതിന്റെ പേരാ മ്പ്ര ബ്ലോക്ക് തല മത്സരം ഐ.സി.ഡി.എസ് ഓഫീസില്‍ വെച്ച്‌ ഇന്ന് നടക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!