KOYILANDY DIARY

The Perfect News Portal

റോഡിലെ കുഴികളടച്ച് പോലീസുകാർ മാതൃകയായി

കുറ്റ്യാടി: രാഷ്ട്രീയക്കാര്‍ കണ്ടു പഠിക്കണം ഈ പൊലീസുകാരെ. പൊട്ടിപ്പൊളിഞ്ഞ റോഡില്‍ വാഴ വയ്ക്കുകയോ തോണിയിറക്കുകയോ അല്ല ഇവര്‍ ചെയ്തത്. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് പ്രസ്താവനയിറക്കുകയോ പ്രകടനം നടത്തുകയോ ഒന്നും ചെയ്തില്ല. യൂണിഫോമില്‍ തന്നെ അവര്‍ പണിക്കിറങ്ങി. ക്വാറി വെയിസ്റ്റിട്ട് കുഴികളടയ്ക്കാന്‍ തുടങ്ങി. ഇങ്ങനെയും പോലീസുകാരോ എന്ന് ജനങ്ങള്‍ കൗതുകത്തോടെ നോക്കി നിന്നു.

കുറ്റ്യാടി പുതിയ ബസ് സ്റ്റാന്റിനോട് ചേര്‍ന്ന് സംസ്ഥാന പാതയില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിട്ട് മാസങ്ങള്‍ കഴിഞ്ഞിരുന്നു. കുഴിയില്‍ ചാടി ചെറിയ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും സാധാരണമാണ്. തീര്‍ത്താല്‍ തീരാത്ത ഗതാഗതക്കുരുക്കും. ഉത്തരവാദപ്പെട്ടവര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിച്ചപ്പോഴാണ് കുറ്റ്യാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഒരു സംഘം പൊലീസുകാര്‍ രംഗത്തിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *