KOYILANDY DIARY.COM

The Perfect News Portal

അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി: കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും കലാ – സാംസ്‌കാരിക മേഖലകളിലെ നിറ സാന്നിധ്യവുമായിരുന്ന ആര്‍.ടി.മാധവന്റെ 8-ാമത് ചരമ വാര്‍ഷിക ദിനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. വിയ്യൂരില്‍ നടന്ന അനുസ്മരണം കെ.പി.സി.സി. സെക്രട്ടറി കെ.പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ബൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് വിനോദ് കുമാര്‍ കല്ലുവെട്ടുകുഴിക്കല്‍ അധ്യക്ഷത വഹിച്ചു.

പ്രളയ ദുരിതബാധിതർക്കൊപ്പം പെരുന്നാൾ ദിനത്തില് സ്നേഹ വിരുന്നൊരുക്കി SYS

കെ.പി.സി.സി. അംഗം യു.രാജീവന്‍ മുഖ്യാതിഥിയായിരുന്നു. കെ.പി.സി.സി. അംഗം വി.ടി.സുരേന്ദ്രന്‍, ഡി.സി.സി. ജനറൽ സെക്രട്ടറി കെ.വിജയന്‍, രാമകൃഷ്ണന്‍ മൊടക്കല്ലൂര്‍, പി.ടി.ഉമേന്ദ്രന്‍, ഉണ്ണിക്കൃഷ്ണന്‍ മരളൂര്‍, മുള്ളമ്പത്ത് രാഘവന്‍, പി.കെ.പുരുഷോത്തമന്‍, കെ.സുനില്‍ കുമാര്‍, കെ.കെ.ഗോപാലന്‍, വി.കെ.അശോകന്‍, ടി.വി.പവിത്രന്‍ പവിത്രം, നാരായണി ജ്യോതിസ് എന്നിവര്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!