KOYILANDY DIARY.COM

The Perfect News Portal

ഷീന ബോറ കൊലപാതക കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ കുത്തേറ്റ് മരിച്ചു

മുംബൈ: പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ കുത്തേറ്റ് മരിച്ചു. ഷീന ബോറ കൊലപാതക കേസ് അന്വേഷിക്കുന്ന സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ സ്വവസതിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ 21 വയസ്സുള്ള മകനെ കാണാതായിട്ടുമുണ്ട്.

ദീപാലി ഗനോറെ(42)യെ കഴുത്തിന് കുത്തേറ്റ നിലയില്‍ ഭര്‍ത്താവായ ഗ്യാനേശ്വര്‍ ഗാനോര്‍ ചൊവ്വാഴ്ച്ച അര്‍ധ രാത്രിയോടെയാണ് കണ്ടത്. മുംബൈയിലെ സാന്ദാഗ്രൂസ് ഈസ്റ്റിലാണ് സംഭവം. നിലവിലെ സാഹചര്യമനുസരിച്ച്‌ ആരാണ് കൊലയ്ക്ക് പിന്നിലെന്ന് വ്യക്തമല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നത്.

ജോലി ചെയ്യുന്ന ഖര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് വീട്ടിലെത്തിയ ഗ്യാനേശ്വര്‍ വീടിന്റെ കതകില്‍ മുട്ടിയെങ്കിലും ആരും വാതില്‍ തുറന്നില്ല. മകനെയും ഭാര്യയെയും മാറി മാറി വിളിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. വീട്ടുകാര്‍ കടയില്‍ പോയതായിരിക്കാമെന്ന ധാരണയിലായിരുന്നു ഗ്യാനേശ്വര്‍. എന്നാല്‍ രാത്രി ഒരു മണിയോടെ വീടിനു പുറത്തെ ചവറ്റു കുട്ടയില്‍ നിന്ന് താക്കോല്‍ കണ്ടെത്തിയ ഇദ്ദേഹം അകത്ത് ചെന്നപ്പോഴാണ് ചോരയില്‍ കുളിച്ചു കിടക്കുന്ന ദീപാലിയെ കണ്ടത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!