KOYILANDY DIARY.COM

The Perfect News Portal

ഷാജഹാന്‍ വധം; ബിജെപി പ്രാദേശിക നേതാവ് ഉള്‍പ്പെടെ 4 പേര്‍കൂടി അറസ്റ്റില്‍

പാലക്കാട്: സിപിഐഎം നേതാവ് ഷാജഹാന്‍ വധക്കേസില്‍ ബിജെപി പ്രാദേശിക നേതാവ് ഉള്‍പ്പെടെ നാല് പേര്‍കൂടി അറസ്റ്റില്‍. കല്ലേപ്പുള്ളി സ്വദേശികളായ സിദ്ധാര്‍ത്ഥന്‍, ആവാസ്, ബിജു, ചേമ്പന സ്വദേശി ജിനേഷ് എന്നിവരാണ് അറസ്റ്റിലായത്.

തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന, കൊലപാതകികള്‍ക്ക് ആയുധം എത്തിച്ച് നല്‍കല്‍, പ്രതികളെ ഒളിവില്‍ താമസിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുളത്. ഇതില്‍ ആവാസിനെ കാണാനില്ലെന്ന് കാണിച്ച് മാതാവ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഒരു അഭിഭാഷക കമ്മീഷനെ കോടതി നിയോഗിച്ചെങ്കിലും ആവാസിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഷാജഹാന്‍ വധക്കേസില്‍ കൊലപാതകത്തിന് ശേഷം പ്രതികള്‍ മൂന്ന് സംഘങ്ങളായി മലമ്പുഴ കവയ്ക്കടുത്തും പൊള്ളാച്ചിയിലും ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. എട്ടംഗ സംഘമാണ് കൊലപാതകം നടത്തിയത്. ഇതില്‍ രണ്ട് പേര്‍ ഷാജഹാനെ വെട്ടി വീഴ്ത്തുകയായിരുന്നു. ആദ്യം കാലിലും പിന്നീട് കൈക്കും വെട്ടിയ പ്രതികള്‍ ഷാജഹാന്‍ വീണതോടെ കഴുത്തിലും തലയിലും ക്രൂരമായി വെട്ടി. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ ഷാജഹാനെ അക്രമിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

https://koyilandydiary.com/?p=144101

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!