ശോഭായാത്രക്ക് അകമ്പടിപോയ വനിതാപോലീസിനെ കയറിപ്പിടിച്ച യുവാവ് അറസ്റ്റില്‍
തളിപ്പറമ്പ്: ശോഭായാത്രക്ക് അകമ്പടിപോയ വനിതാപോലീസിനെ കയറിപ്പിടിച്ച യുവാവ് പോലീസ് പിടിയിലായി. പടപ്പേങ്ങാട്ട് നടന്ന ശോഭയാത്രയുടെ സുരക്ഷക്ക് വേണ്ടി പോയ രണ്ട് വനിത പോലീസുകാര്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ശോഭായാത്രയുടെ തിരക്കിനിടയിലായിരുന്നു യുവാവിന്റെ കൈക്രിയ.
വനിതാ പോലീസുകാരുടെ പരാതിയില്‍ പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രം ജീവനക്കാരനായ പടപ്പേങ്ങാട്ടെ പ്രശാന്തനെയാണ്(37) തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ പി.എ.ബിനുമോഹന് അറസ്റ്റ് ചെയ്തത്. ഐപിസി 353, 354 വകുപ്പുകള്‍ പ്രകാരം കേസെടുത്ത പ്രതിയെ തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു.