വിദേശത്ത് നിന്നും വന്ന് ക്വാറൻ്റൈനിൽ കഴിയുന്ന യുവാവ് തൂങ്ങി മരിച്ച നിലയിൽ
കൊയിലാണ്ടി: വിദേശത്ത് നിന്നും വന്ന് ക്വാറൻ്റൈനിൽ കഴിയുന്ന യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോരപ്പുഴ സ്വദേശി തെക്കിടുത്താം വീട്ടിൽ സുബൈർ (38) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് വന്നപ്പോൾ നോക്കുമ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഖരീം മുസ്ല്യാരുടെയും, പരേതയായ ഫാത്തിമയുടെയും മകനാണ്.