വന്മുകം-എളമ്പിലാട് സ്കൂളിൽ നടന്ന ഓൺലൈൻ പ്രവേശനോത്സവം ശ്രദ്ധേയമായി
കൊയിലാണ്ടി: ചിങ്ങപുരം കോവിഡ് 19 ൻ്റെ സാഹചര്യത്തിൽ കുട്ടികൾക്ക് ജൂൺ 1 ന് സ്കൂളിലെത്താൻ കഴിയാത്ത പ്രയാസം മാറ്റിയെടുത്ത് വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ നടന്ന ഓൺലൈൻ പ്രവേശനോത്സവം ശ്രദ്ധേയമായി.
സ്കൂൾ PTA വാട്സപ്പ് ഗ്രൂപ്പിൽ പ്രവേശനോത്സവ ദിനത്തിൽ രാവിലെ 10 മണി മുതൽ സംഘടിപ്പിച്ച ഓൺലൈൻ പ്രവേശനോത്സവം എസ്.എസ്.കെ.സംസ്ഥാന കൺസൽട്ടൻ്റ് ഡോ.ടി.പി കലാധരൻ ഉദ്ഘാടനം ചെയ്തു.
പി.ടി.എ.പ്രസിഡൻറ് എൻ.ശ്രീഷ്ന അദ്ധ്യക്ഷത വഹിച്ചു.
സിനിമാ നടൻ വിജയരാഘവൻ മുഖ്യാതിഥിയായെത്തി. കോഴിക്കോട് ഡി.ഡി.ഇ. വി.പി മിനി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുഹമ്മദലി മുതുകുനി, വാർഡ് മെമ്പർ വി.വി.സുരേഷ്, പന്തലായനി ബി.പിസി.ഒ. ഗിരി, എഴുത്തുകാരായ നജീബ് മൂടാടി, ഇബ്രാഹിം തിക്കോടി, സിനിമാ ബാല താരം ബിഎസ്. അമൽദേവ്, എം.പി.ടി.എ. ചെയർപെഴ്സൺ വി.എം.സജിത, എസ്.ആർ.ജി.കൺവീനർ പി.കെ.അബ്ദുറഹ്മാൻ, വിഷ്ണു അലനല്ലൂർ എന്നിവർ സംസാരിച്ചു.
മജീഷ്യന്മാരായ ശ്രീജിത്ത് വിയ്യൂർ, സനീഷ് വടകര എന്നിവരുടെ മാജിക് ഷോയും അരങ്ങേറി. നവാഗതരായ കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. രണ്ട് മണിക്കൂർ നീണ്ടുനിന്ന ഓൺലൈൻ പ്രവേശനോത്സവത്തിൽ കുട്ടികളും രക്ഷിതാക്കളുമടക്കം ഇരുന്നൂറോളം പേർ തത്സമയം പങ്കെടുത്തു. പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി. ഖൈറുന്നിസാബി നന്ദിയും പറഞ്ഞു.