വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ബഷീർ ദിനാചരണം നടന്നു.
കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനാചരണം ഓൺലൈനായി സംഘടിപ്പിച്ചു. ബഷീറിന്റെ മകൻ അനീസ് ബഷീർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരനായ രാസിത്ത് അശോകൻ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീർ ദിനത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സര വിജയികൾക്ക് സമ്മാനദാനം, ‘പാത്തുമ്മയുടെ ആട് ‘ – ദൃശ്യാവിഷ്കാരം എന്നിവയും നടന്നു. പി.കെ.അബ്ദുറഹ്മാൻ, പി. നൂറുൽ ഫിദ, വി.പി.സരിത, കെ. സിന്ധു എന്നിവർ പ്രസംഗിച്ചു. വിദ്യാരംഗം കൺവീനർ വി.ടി. ഐശ്വര്യ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സി. ഖൈറുന്നിസാബി നന്ദിയും പറഞ്ഞു.