രാജീവ് ഗാന്ധിയുടെ 28ാം രക്തസാക്ഷി വാര്‍ഷികം ആചരിച്ചു
വടകര: കോണ്‍ഗ്രസിന്റെയും പോഷക സംഘടനകളുടെയും നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 28ാം രക്തസാക്ഷി വാര്‍ഷികം ആചരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാവിലെ അഞ്ചുവിളക്ക് ഗാന്ധിപ്രതിമക്കു മുന്നില്‍ പുഷ്പാര്‍ച്ചനയും പ്രതിജ്ഞ പുതുക്കലും നടത്തി. അഡ്വ. സി വത്സലന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് നടന്ന അനുസ്മരണ യോഗം കെ.പി.സി.സി സെക്രട്ടറി കെ പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പുറന്തോടത്ത് സുകുമാരന്‍, ടി കേളു, കൂടാളി അശോകന് എന്നിവര്‍ സംസാരിച്ചു.