KOYILANDY DIARY

The Perfect News Portal

കരുവിശ്ശേരിയില്‍ മൂന്നാം ഘട്ട അജൈവ മാലിന്യ നിര്‍മ്മാര്‍ജ്ജനം നടന്നു

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ ഏഴാം വാര്‍ഡായ കരുവിശ്ശേരിയില്‍ മൂന്നാം ഘട്ട അജൈവ മാലിന്യ നിര്‍മ്മാര്‍ജ്ജനം നടന്നു. വാര്‍ഡ് കൗണ്‍സിലര്‍ എം.എം. ലത രക്ഷാധികാരിയായ സംയുക്ത അയല്‍പ്പക്കവേദിയുടെ നേതൃത്വത്തിലാണ് അജൈവ മാലിന്യങ്ങള്‍ വാര്‍ഡില്‍ നിന്ന് കയറ്റി അയച്ചത്.

പ്ലാസ്റ്റിക് കവര്‍,തുകല്‍ വസ്തുക്കള്‍,ചില്ല് തുടങ്ങിയവ തരംതിരിച്ച്‌ ചാക്കിലാക്കി കെട്ടിയാണ് കയറ്റി അയച്ചത്. വേങ്ങേരി നിറവിന്റെ സഹകരണത്തോടെ മൂന്നു ലോഡുകളിലായി ആയിരത്തില്‍പരം ചാക്ക് മാലിന്യങ്ങളാണ്  കര്‍ണ്ണാടകയിലുള്ള സെഗ്രിഗേഷന്‍ യൂണിറ്റിലേക്ക് കൊണ്ടുപോയത്.

ആദ്യ ഘട്ടത്തില്‍ 2000ത്തോളം ചാക്ക് മാലിന്യവും രണ്ടാം ഘട്ടത്തില്‍ 1400ഓളം ചാക്ക് മാലിന്യവും ഇവിടെ നിന്ന് കയറ്റി അയച്ചിരുന്നു. ബ്രീസ് വില്ല,എസ്റ്റിം വില്ല,ജീവന്‍ ഭീമ,റോസ് ഗാര്‍ഡന്‍, ഗ്രീന്‍ നഗര്‍, മുടപ്പാട്ട്, മൈത്രി, മലയമ്മല്‍താഴം, ഉദയം, സൂര്യഗാര്‍ഡന്‍, വെണ്ണീര്‍ വയല്‍,സമന്വയ,കുന്നപ്പള്ളി,മിപ്പം റോഡ്, സൂര്യ, പ്രശാന്തി, പൊന്മന, ആശ്വാസം, പുതുക്കുളങ്ങരപ്പാറ തുടങ്ങിയ പത്തൊമ്ബത് റസിഡന്റ്സ് അസോസിയേഷനുകള്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Advertisements

സംയുക്ത അയല്‍പ്പക്ക വേദി പ്രസിഡന്റ് വി.എം. വിജയന്‍,സെക്രട്ടറി ഹാഷിം എന്നിവര്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് നേതൃത്വം നല്‍കി. കരുവിശ്ശേരിയിലുള്ള കാലിക്കറ്റ് സര്‍വീസ് സഹകരണ ബാങ്കിനു മുമ്ബിലും എടത്തിക്കാളി അമ്ബലത്തിനു മുമ്ബിലും കനാല്‍ സ്റ്റോപ്പ്,കൃഷ്ണന്‍ നായര്‍ റോഡ് എന്നിവിടങ്ങളിലുമായി റസിഡന്റ്സ് അസോസിയേഷനുകള്‍ എത്തിച്ച മാലിന്യങ്ങള്‍ ഇവിടങ്ങളില്‍ നിന്ന് ലോറിയില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *