KOYILANDY DIARY.COM

The Perfect News Portal

യാത്രക്കാരന്‍ കെ എസ് ആര്‍ ടി സി ബസിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്തു

തൃശ്ശൂര്‍: ടിക്കറ്റെടുക്കാത്തതിന് കണ്ടക്ടര്‍ ഇറക്കിവിട്ടതിനെ തുടര്‍ന്ന് യാത്രക്കാരന്‍ കെ എസ് ആര്‍ ടി സി ബസിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്തു. തൃശ്ശൂര്‍-തിരുവനന്തപുരം കാട്ടാക്കട സൂപ്പര്‍ഫാസ്റ്റ് ബസിന്റെ ചില്ലാണ് യാത്രക്കാരന്‍ എറിഞ്ഞ് തകര്‍ത്തത്.

തൃശ്ശൂരില്‍ നിന്നു കയറിയ യാത്രക്കാരന്‍ പുതുക്കാടിലേക്ക് ടിക്കറ്റ് എടുക്കുകയും സ്ഥലമെത്തിയപ്പോള്‍ ഇയാള്‍ ബസില്‍ നിന്നും ഇറങ്ങാന്‍ വിസമ്മതിക്കുകയുമായിരുന്നു. ചാലക്കുടിയില്‍ മാത്രമേ ഇറങ്ങൂവെന്ന് വാശി പിടിച്ച യാത്രക്കാരനോട് സൂപ്പര്‍ഫാസ്റ്റിന്റെ നിരക്ക് പ്രകാരം പുതുക്കാട്ട് ഇറങ്ങണമെന്ന് കണ്ടക്ടര്‍ പറയുകയും ചെയ്തു.

പിന്നീട് യാത്രക്കാര്‍ ഇടപെട്ടപ്പോള്‍ സ്റ്റാന്‍ഡില്‍നിന്നു മാറി യാത്രക്കാരന്‍ ഇറങ്ങുകയും ബസ് മുന്നോട്ടെടുത്തപ്പോള്‍ കല്ലെറിയുകയുമാണുണ്ടായത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!