KOYILANDY DIARY

The Perfect News Portal

പോ​ണ്ടി​ച്ചേ​രി​യി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ​ക്ക് ഹെ​ല്‍​മ​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കു​ന്നു

പോ​ണ്ടി​ച്ചേ​രി: മേഖലയിൽ ഇ​രു​ച​ക്ര​വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ​ക്ക് ഹെ​ൽ​മ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കു​ന്നു. മേ​യ് ഒ​ന്നു​മു​ത​ൽ ഇ​രു​ച​ക്ര​വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും ഹെ​ൽ​മ​റ്റ് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ്ണ​ർ എ​സ്.​ഡി. സു​ന്ദ​രേ​ശ്വ​ൻ അറിയിച്ചു. എ​ല്ലാ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ൾ​ക്കും ഇ​തു സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും അ​ദ്ദേ​ഹം പറഞ്ഞു.

ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രി​ൽ​നി​ന്നു 100 രൂ​പ പി​ഴ​യി​ടാ​ക്കാ​നും തീ​രു​മാ​നി​ച്ചു. നി​യ​മ​ലം​ഘ​നം ആ​വ​ർ​ത്തി​ക്കു​ക​യാ​ണെ​ങ്കി​ൽ 300 രൂ​പ പി​ഴ​യി​ടാ​ക്കു​മെ​ന്നും സു​ന്ദ​രേ​ശ്വ​ര​ൻ പ​റ​ഞ്ഞു.

ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ നി​ര​വ​ധി പേ​രാ​ണു റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ മ​ര​ണ​പ്പെ​ടു​ന്ന​ത്. അ​തി​നാ​ൽ ഇ​രു​ച​ക്ര​വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ​ക്കു ഹെ​ൽ​മ​റ്റ് നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ന​ട​പ​ടിയെന്നും സു​ന്ദ​രേ​ശ്വ​ൻ പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *