KOYILANDY DIARY.COM

The Perfect News Portal

ബാംഗ്ലൂള്‍ ഡേയ്‌സിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുന്നു

ല്ല കൂട്ടുകെട്ടുകളിലൂടെ മാത്രമേ നല്ല ചിത്രങ്ങള്‍ ഉണ്ടാവുകയുള്ളൂ. അത്തരം  ഒരു കൂട്ടുകെട്ടില്‍ പുതിയൊരു ചിത്രമൊരുങ്ങാന്‍ പോവുന്നു. ബാംഗ്ലൂള്‍ ഡേയ്‌സിന് ശേഷം അഞ്ജലി മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ യൂത്ത് ഐക്കണ്‍ പൃഥ്വിരാജ് നായകനാകുന്നു. അഞ്ജലി മേനോന്റെ ആദ്യ ചിത്രമായ മഞ്ചാടിക്കുരുവിലും പൃഥ്യി ഉണ്ടായിരുന്നു.  പുതിയ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

രണ്ടാം ചിത്രത്തില്‍ തിരക്കഥാകൃത്തിന്റെ റോളിലായിരുന്നു അഞ്ജലി മേനോന്‍ . ഉസ്താദ് ഹോട്ടല്‍ എന്ന അന്‍വര്‍ റഷീദ് ചിത്രം. മൂന്നാമത്തെ സംവിധാന സംരംഭത്തില്‍ മലയാളത്തിലെ അതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തുള്ള വിജയവും അഞ്ജലി സ്വന്തമാക്കി.

ഈ വര്‍ഷം സെപ്തംബറില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് സൂചന. ഇതിന് മുമ്പ് ഡെട്രോയിറ്റ് ക്രോസിംഗ് എന്ന ചിത്രം പൃഥ്വിരാജിന് പൂര്‍ത്തിയാക്കാനുണ്ട്. മൂന്ന് ചിത്രങ്ങളിലൂടെ തിരക്കഥാകൃത്തായും സംവിധായികയായും മലയാള സിനിമയുടെ പുതുനിരയില്‍ ശ്രദ്ധിക്കപ്പെട്ട ആളാണ് അഞ്ജലി മേനോന്‍. തന്റെ ഇടപെടലുകളെ ഏറ്റവും മനോഹരമായി അവതരിപ്പിക്കുന്ന ആളു കൂടിയാണ് അഞ്ജലി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!