KOYILANDY DIARY

The Perfect News Portal

ആര്‍എസ്‌എസ് കാര്യവാഹിന്റെ കാല്‍ അനുയായികള്‍ തല്ലിയൊടിച്ചു

കൊല്ലം > ആര്‍എസ്‌എസ് കാര്യവാഹിന്റെ കാല്‍ അനുയായികള്‍ തല്ലിയൊടിച്ചു. കാര്യവാഹിന്റെ നേതൃത്വത്തിലുള്ള സംഘം ഒരു ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ വീടാക്രമിക്കുന്നതിനിടെയുണ്ടായ തിരിച്ചടിയിലാണ് കാലൊടിഞ്ഞത്. ഗുരുതര പരിക്കേറ്റ കാര്യവാഹ് നിശാന്തിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മരുത്തടി കറങ്ങിയില്‍ ജങ്ഷനില്‍ ആര്‍എസ്‌എസ്പ്രവര്‍ത്തകന്‍ സുബ്രഹ്മണ്യന്റെ വീടാണ് ബുധനാഴ്ച രാത്രി ആക്രമിച്ചത്. സുബ്രഹ്മണ്യന്റെ മകനെ വകവരുത്താനാണ് കാര്യവാഹിന്റെ നേതൃത്വത്തിലുള്ള അക്രമിസംഘം എത്തിയത്. ക്വട്ടേഷന്‍ പ്രകാരമുള്ള ആക്രമണമായിരുന്നു. വീട്ടില്‍ അതിക്രമിച്ച്‌ കയറിയ അക്രമിസംഘം തിരിച്ചടി കിട്ടിയതോടെ കാറില്‍ കയറി സ്ഥലം വിട്ടു. ഒറ്റപ്പെട്ടു പോയ നിശാന്തിന് പൊതിരെ തല്ല് കിട്ടി. അവശനായ ഇയാളെ പൊലീസ് എത്തിയാണ് ആശുപത്രിയിലാക്കിയത്. ശക്തികുളങ്ങര പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *