KOYILANDY DIARY.COM

The Perfect News Portal

പീഡാനുഭവ സ്മരണയില്‍ ദുഃഖ വെള്ളി ആചരിക്കുന്നു

കോട്ടയം: ഈശോയുടെ അന്ത്യയാത്രയും പീഡാനുഭവവും കുരിശുമരണവും അനുസ്മരിച്ച്‌ ലോകമെന്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. രാവിലെ മുതല്‍ ദേവാലയങ്ങളില്‍ പ്രാര്‍ഥനകളും ശുശ്രൂഷകളും തുടങ്ങി. നൂറുകണക്കിന് വിശ്വാസികളാണ് പ്രാര്‍ഥനകളിലും ശുശ്രൂഷകളിലും പങ്കെടുത്തത്.

ദുഃഖവെള്ളിയോട് അനുബന്ധിച്ച്‌ പ്രശസ്തമായ മലയാറ്റൂര്‍ കുരിശുമലയിലേക്കും വിശ്വാസികളുടെ പ്രവാഹമാണ്. വിശുദ്ധവാരം തുടങ്ങിയ ഓശാന ഞായറാഴ്ച മുതല്‍ വലിയ തിരക്കാണ് മലയാറ്റൂരില്‍ അനുഭവപ്പെടുന്നത്. പെസഹ വ്യാഴാഴ്ച രാത്രി മുതല്‍ തന്നെ വിശ്വാസികള്‍ മലയാറ്റൂരില്‍ എത്തിത്തുടങ്ങിയിരുന്നു. തീര്‍ഥാടകര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും മലയാറ്റൂരില്‍ ഒരുക്കിയിട്ടുണ്ട്.

പ്ര​​തി​​കൂ​​ല കാ​​ലാ​​വ​​സ്ഥ തീ​​ര്‍​​ഥാ​​ട​​ക​​രു​​ടെ വ​​ര​​വി​​നെ ബാ​​ധി​​ച്ചി​​ല്ല. കു​​രി​​ശു​​മു​​ടി​​യി​​ലെ മാ​​ര്‍​​ത്തോ​​മ്മാ മ​​ണ്ഡ​​പ​​ത്തി​​ല്‍ പ്ര​​തി​​ഷ്ഠി​​ച്ചി​​രി​​ക്കു​​ന്ന മാ​​ര്‍​​ത്തോ​​മ്മാ ശ്ലീ​​ഹാ​​യു​​ടെ തി​​രു​​ശേ​​ഷി​​പ്പു വ​​ണ​​ങ്ങി​​യ​​തി​​നു ശേ​​ഷം സ​​ന്നി​​ധി, ആ​​ന​​കു​​ത്തി​​യ പ​​ള​​ളി, അ​​ദ്ഭു​​ത നീ​​രു​​റ​​വ, പൊ​​ന്‍​​കു​​രി​​ശ്, മാ​​ര്‍​​ത്തോ​​മ്മാ ശ്ലീ​​ഹാ​​യു​​ടെ കാ​​ല്‍​​പ്പാ​​ദം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ പ്രാ​​ര്‍​​ഥി​​ച്ചാ​​ണ് തീ​​ര്‍​​ഥാ​​ട​​ക​​ര്‍ മ​​ല​​യി​​റ​​ങ്ങു​​ന്ന​​ത്. കാ​​ല്‍​​ന​​ട​​യാ​​യി വ​​രു​​ന്ന തീ​​ര്‍​​ഥാ​​ട​​ക​​ര്‍​​ക്കു വി​​വി​​ധ സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ക​​ഞ്ഞി​​യും സം​​ഭാ​​ര​​വും വെ​​ള്ള​​വും വി​​ത​​ര​​ണം ചെ​​യ്യു​​ന്നു​​ണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!