പരിഹാരമില്ലാതെ സംസ്ഥാനത്ത് മലയാള സിനിമ പ്രതിസന്ധി തുടരുന്നു
തിരുവനന്തപുരം: പരിഹാരമില്ലാതെ സംസ്ഥാനത്ത് മലയാള സിനിമ പ്രതിസന്ധി തുടരുന്നു. ദിനംപ്രതി പ്രശ്നങ്ങള്‍ രൂക്ഷമായി വരുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഒടുവിലത്തെ തീരുമാനം അനുസരിച്ച് സംസ്ഥാനത്തെ മുഴുവന്‍ തീയ്യേറ്ററുകളും അടച്ചിടാനാണ് സാധ്യത. അന്തിമ തീരുമാനം ഈ മാസം പത്തിന് ചേരുന്ന യോഗത്തില്‍ ഉണ്ടാകും.
സിനിമകളുടെ തീയ്യേറ്റര്‍ വിഹിതത്തിന്റെ അമ്പത് ശതമാനം വേണമെന്ന തീയ്യേറ്റര്‍ ഉടമകളുടെ ആവശ്യം നിര്‍മ്മാതാക്കളും വിതരണക്കാരും അംഗീകരിക്കാത്തതിനെത്തുടര്‍ന്നാണ് മലയാള സിനിമ പ്രതിസന്ധി രൂക്ഷമായത്. ഇക്കാര്യത്തില്‍ പരിഹാരം കാണാന്‍ മന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും തര്‍ക്കത്തിന് ഫലം ഉണ്ടായില്ല. അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് മുന്നോട്ട് പോകുമെന്നാണ് തീയ്യേറ്റര്‍ ഉടമകള്‍ പറഞ്ഞിരുന്നത്.