KOYILANDY DIARY

The Perfect News Portal

ദിപ കര്‍മാകര്‍ക്ക് ത്രിപുര സര്‍ക്കാര്‍ സര്‍വിസില്‍ നിയമനം

അഗര്‍ത്തല : റിയോ ഒളിംപിക്സില്‍ മെഡലോളം തിളക്കമുള്ള നാലാം സ്ഥാനം നേടിയ ജിംനാസ്റ്റിക്സ് താരം ദിപ കര്‍മാകര്‍ക്ക് ത്രിപുര സര്‍ക്കാര്‍ സര്‍വിസില്‍ നിയമനം. ദിപയെ കായിക- യുവജനക്ഷേമ വകുപ്പില്‍ അസിസ്റ്റന്റ് ഡയറക്ടറായി നിയമിച്ചു. വോള്‍ട്ട് ഇനത്തില്‍ വെറും 0.150 പോയിന്റിന്റെ വ്യത്യാസത്തിലാണ് വെങ്കല മെഡല്‍ ദിപയ്ക്കു നഷ്ടമായത്.