KOYILANDY DIARY.COM

The Perfect News Portal

തടവുകാര്‍ക്കായി കൊയിലാണ്ടി സബ് ജയിലില്‍ വിപുലമായ ഗ്രന്ഥശേഖരം

കൊയിലാണ്ടി: തടവുകാര്‍ക്കായി കൊയിലാണ്ടി സബ് ജയിലില്‍ വിപുലമായ ഗ്രന്ഥശേഖരം. തടവുകാരുടെ മാനസിക പരിവര്‍ത്തനത്തിന് സഹായകരമാകുന്ന പുസ്തകങ്ങളാണ് ഇവിടെയുള്ളത്. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സബ് ജയില്‍ ലൈബ്രറിക്ക് അനുമതി നല്‍കി. നിലവില്‍ ജില്ലാ ജയിലുകളിലാണ് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരമുള്ള ലൈബ്രറികളുള്ളത്.

കേരളത്തില്‍ ആദ്യമായിട്ടാണ് സബ് ജയില്‍ ലൈബ്രറിക്ക് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗീകാരം നല്‍കുന്നത്. കൊയിലാണ്ടി ജയിലില്‍ 70,000 രൂപയുടെ പുസ്തകങ്ങള്‍ ഫര്‍ണിച്ചര്‍, ആനുകാലികങ്ങള്‍ എന്നിവയാണ് നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം മുതല്‍ ഗ്രാന്റ് തുക വര്‍ധിപ്പിച്ചു നല്‍കും.

തടവുകാര്‍ക്ക് ബോധവത്കരണക്ലാസും നല്‍കും. സബ് ജയില്‍ ലൈബ്രറിയുടെ ഉദ്ഘാടനം ഇന്ന്‌ മൂന്നു മണിക്ക് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ. ചന്ദ്രന്‍ നിര്‍വഹിക്കും. ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജി. ശിവദാസ് തൈപറമ്പില്‍ അധ്യക്ഷത വഹിക്കുമെന്ന് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.വേണു അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!