കേരള ബ്ലാസ്റ്റേഴ്സ്- ബെംഗളൂരു എഫ്.സി ഫുട്ബോള്‍ മത്സരം മാറ്റി വയ്ക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു
കൊച്ചി: ഡിസംബര്‍ 31-ന് കൊച്ചി ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വച്ചു നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്- ബെംഗളൂരു എഫ്.സി ഫുട്ബോള്‍ മത്സരം മാറ്റി വയ്ക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
പുതുവര്‍ഷരാവില്‍ കൂടുതല്‍ പോലീസുകാരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കേണ്ടി വരും എന്നതിനാല്‍ സ്റ്റേഡിയത്തിലേക്ക് പോലീസിനെ വിട്ടുതരാനാവില്ലെന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യം കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെ പോലീസ് അറിയിച്ചിട്ടുണ്ട്.