KOYILANDY DIARY.COM

The Perfect News Portal

കണ്ണൂരില്‍ നാല് യുവതികളെ കാണാതായി

കണ്ണൂര്‍:  കണ്ണൂര്‍ ജില്ലയുടെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നായി നാല് പെണ്‍കുട്ടികളെ കാണാതായി. കണ്ണൂരിലെ ഒരു സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിനിയായ കൊളവല്ലൂരിലെ പത്തൊമ്ബതുകാരിയെയാണ് കാണാതായത്. കോളജിലേക്കെന്ന് പറഞ്ഞ് വീടു വിട്ടിറങ്ങിയതായിരുന്നു. യുവതിയുടെ തിരോധാനത്തെക്കുറിച്ച്‌ കൊളവല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്.

ആലക്കോട് പോലീസ് സ്റ്റേഷന്‍ പരിധയിലും ഒരു വിദ്യാര്‍ഥിനിയെ കാണാതായിട്ടുണ്ട്. എറണാകുളം ജിംസ് കോളേജില്‍ പഠിക്കുന്ന സിബി തോമസിനെ (24) യാണ് കഴിഞ്ഞ 30 മുതല്‍ കാണാതായത്. ആലക്കോട് സ്വദേശിയായ യുവതി നാട്ടിലേക്ക് വരുന്നുവെന്ന് വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും വീട്ടില്‍ എത്തിയില്ലെന്ന് പരാതിയില്‍ പറയുന്നു. ആലക്കോട് പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തിന്റെ വിശദാംശങ്ങള്‍ തേടി എറണാകുളം പൊലിസില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ആലക്കോട് പൊലിസ് അറിയിച്ചു.

ഇതിനു സമാനമായി തലശേരിയിലെ കിഴക്കേ കതിരൂരില്‍ ബന്ധുക്കളായ രണ്ട് യുവതികളെ കാണാതായ സംഭവത്തിലും കതിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കിഴക്കെ കതിരൂരിലെ സറീന (29), റാഷിദ (20) എന്നിവരെയാണ് ഒരേ സമയംകാണാതായത്. അഞ്ചരക്കണ്ടിയിലെ കല്ലായിയില്‍ താമസിക്കുന്ന ഇരുവരേയും കഴിഞ്ഞ ദിവസമാണ് കാണാതായത്. രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത കതിരൂര്‍ പൊലിസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!