ഉത്തര്‍പ്രദേശില്‍ 40 വയസുകാരിയെ തട്ടിക്കൊട്ടുപോയി കൂട്ടമാനഭംഗത്തിന് ഇരയാക്കി
സംബാല്‍: ഉത്തര്‍പ്രദേശില്‍ 40 വയസുകാരിയെ തട്ടിക്കൊട്ടുപോയി കൂട്ടമാനഭംഗത്തിന് ഇരയാക്കി. ബറേലി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മൂന്നുപേര്‍ ചേര്‍ന്ന് സ്ത്രീയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ഇരയായ സ്ത്രീ തക്കം കിട്ടിയപ്പോള്‍ അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
ജൂണ്‍ 16ന് പാനിപത്തിലേക്ക് പോകാന്‍ ബറേലി സ്റ്റേഷനിലെത്തിയ സ്ത്രീയേയും മകനെയും മകളെയുമാണ് സംഘം മയക്കുമരുന്ന് നല്‍കിയശേഷം തട്ടിക്കൊണ്ടുപോയതെന്ന് എഎസ്പി പങ്കജ് പാണ്ഡെ പറഞ്ഞു.
ഗിന്നൂര് ഗ്രാമത്തിലേക്ക് കൊണ്ടുപോയ സ്ത്രീയെ സംഘം പീഡനത്തിനിരയാക്കി. ഒടുവില്‍ അവസരം കിട്ടിയപ്പോള്‍ മകനുമായി രക്ഷപ്പെടുകയായിരുന്നുവെന്നും മകള്‍ ഇപ്പോഴും പ്രതികളുടെ പിടിയിലാണെന്നും സ്ത്രീ പറഞ്ഞു.
Advertisements