KOYILANDY DIARY

The Perfect News Portal

ബീച്ച് ആസ്​പത്രിയും പരിസരവും ശുചീകരിച്ചു

കോഴിക്കോട്: കേരള പോലീസ് അസോസിയേഷന്റേയും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റേയും കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ ഗവ. ജനറല്‍ ഹോസ്​പിറ്റലായ ബീച്ച് ആസ്​പത്രിയും പരിസരവും ശുചീകരിച്ചു.

കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ശുചീകരണം ഉദ്ഘാടനംചെയ്തു. ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, ജില്ലാ പോലീസ് മേധാവി കാളിരാജ് മഹേഷ് കുമാര്‍, കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.വി. ബാബുരാജ് തുടങ്ങിയവര്‍ സംബന്ധിച്ചു. 150-ഓളം പോലീസ് ഉദ്യോഗസ്ഥര്‍ ശുചീകരണത്തില്‍ പങ്കാളികളായി. രാവിലെ 7.30-ന് ആരംഭിച്ച ശുചീകരണം 12-മണിയോടെയാണ് അവസാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *