അക്കിത്തിന്റെ വേര്‍പാടില്‍ അനുശോചിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരിയുടെ വേര്‍പാടില്‍ അനുശോചിച്ച് മുഖ്യമന്ത്രി. പിണറായി വിജയന്. ഉദാത്ത മനുഷ്യസ്നേഹത്തിന്റെ മഹാകവിയായിരുന്നു അക്കിത്തമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വ്യാഴാഴ്ച രാവിലെയാണ് അക്കിത്തം അച്യുതന് നമ്ബൂതിരി അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് വൈകുന്നേരം അഞ്ചിന് വീട്ടുവളപ്പില്‍ വച്ച് കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം സംസ്കരിക്കും.