KOYILANDY DIARY.COM

The Perfect News Portal

അഹിന്ദുക്കളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതിനെ പിന്തുണച്ച്‌ സാമൂതിരി

കോഴിക്കോട്: വിശ്വാസികളായ അഹിന്ദുക്കളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതിനെ പിന്തുണച്ച്‌ കോഴിക്കോട് സാമൂതിരി. വിശ്വാസപൂര്‍വ്വം വരുന്നവര്‍ക്ക് പ്രവേശനം നല്‍കാം. യേശുദാസ് എല്ലാ അര്‍ഥത്തിലും ഹിന്ദുധര്‍മ്മം പുലര്‍ത്തുന്നയാളാണ്. അതിനാല്‍ യേശുദാസിനെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണം.  കോഴിക്കോട് സാമൂതിരിയുടെ പേഴ്സണല്‍ സെക്രട്ടറി ടി.ആര്‍ രാമവര്‍മ്മയാണ് നിലപാട് വ്യക്തമാക്കിയത്.

ക്ഷേത്രങ്ങള്‍ വിശ്വാസത്തിന്റെയും ആചാരങ്ങളുടേയും കേന്ദ്രങ്ങളാണ്. അല്ലാതെ വിനോദ സഞ്ചാര കേന്ദ്രങ്ങളല്ല. അഹിന്ദു എന്നതുകൊണ്ട് മാറ്റി നിര്‍ത്തേണ്ടതില്ല. അതേസമയം തന്നെ എല്ലാ അഹിന്ദുക്കളേയും പ്രവേശിപ്പിക്കുന്നതിനെ യോജിക്കുന്നില്ല.

ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നുവെന്ന് എഴുതി നല്‍കുന്നവര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കാവുന്നതാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പാരമ്ബര്യ ട്രസ്റ്റി കൂടിയാണ് കോഴിക്കോട് സാമൂതിരി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!