അഭിലാഷ് ടോമിക്ക് എല്ലാ സഹായവും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം; ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെ പരിക്കേറ്റ നാവികന് അഭിലാഷ് ടോമിക്ക് എല്ലാ സഹായവും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. കൊച്ചിയിലെ അഭിലാഷ് ടോമിയുടെ വീട്ടിലെത്തിയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തിന് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് മന്ത്രി അഭിലാഷിന്റെ പിതാവ് വിസി ടോമിയെ അറിയിച്ചു.
തിരിച്ചെത്തുന്ന അഭിലാഷ് ടോമിക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും ഇതുസംബന്ധിച്ച് കേന്ദ്രവുമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ സന്ദര്‍ശനത്തില്‍ സന്തോഷമുണ്ടെന്ന് അഭിലാഷിന്റെ പിതാവ് പറഞ്ഞു. ചികിത്സ വിവരങ്ങള്‍ യഥാസമയം അറിയുന്നുണ്ടെന്നും പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണെന്നും അഭിലാഷിനെ പിതാവ് മന്ത്രിയെ അറിയിച്ചു.