KOYILANDY DIARY

The Perfect News Portal

ദാർശനികരല്ലാത്ത ഭരണാധികാരികൾ നാടിൻറെ പരാജയമെന്ന് എഴുത്തുകാരൻ പി സുരേന്ദ്രൻ

കൊയിലാണ്ടി ഉപജില്ല അധ്യാപക ദിനാഘോഷം ആചരിച്ചു. എഴുത്തുകാരൻ പി സുരേന്ദ്രൻ നിർവഹിച്ചു. ഭരണാധികാരികൾ ദാർശനികന്മാർ ആകുമ്പോഴാണ് രാഷ്ട്രത്തിന് പുരോഗതിയും ജനങ്ങൾക്ക് ഗുണവുമുണ്ടാകുന്നതെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ കെ പി എസ് ടി എ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ മുഖ്യപ്രഭാഷണം നടത്തി.
പൂർവ്വ അധ്യാപകരുടെ സംഗമവും അധ്യാപകരെ ആദരിക്കലും നടന്നു. പി.കെ രാധാകൃഷ്ണൻ, കെ എം മണി, വത്സൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു. കെ. എസ് നിഷാന്ത്  അധ്യക്ഷതവഹിച്ചു. ബാസിൽ പാലിശ്ശേരി സ്വാഗതവും പറഞ്ഞു.  ബിജു കാവിൽ, എം.എസ് ബൈജാറാണി, പ്രജേഷ് ഇ, കെ.വി വന്ദന, ജിഷ്ണു എന്നിവർ നേതൃത്വം നല്കി. സി. സബിന നന്ദി പറഞ്ഞു.