വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ അധ്യാപക ദിനത്തിൽ ആരോഗ്യ പരിശോധനാ ക്യാമ്പും ബോധവൽക്കരണ ക്ലാസും
ചിങ്ങപുരം: ദേശീയ അധ്യാപക ദിനത്തിൽ മൂടാടി ഗവ. ഫാമിലി ആരോഗ്യ കേന്ദ്രത്തിൻ്റെ സഹകരണത്തോടെ അധ്യാപകർക്ക് ആരോഗ്യ പരിശോധനാ ക്യാമ്പും, കുട്ടികൾക്ക് ആരോഗ്യ ബോധവൽക്കരണ ക്ലാസും നടത്തി. ജെ.എച്ച്.ഐ. കെ.വി. സത്യൻ, കെ. അനുപമ, എന്നിവർ നേതൃത്വം നൽകി.
പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്, സ്കൂൾ ലീഡർ മുഹമ്മദ് റയ്ഹാൻ,
പി.കെ. അബ്ദുറഹ്മാൻ, വി.ടി. ഐശ്വര്യ, സി.ഖൈറുന്നിസാബി,പി. നൂറുൽ ഫിദ, ടി.പി. ജസ മറിയം എന്നിവർ സംസാരിച്ചു.