KOYILANDY DIARY

The Perfect News Portal

ലോക ജലദിനം ആഘോഷിച്ചു

 

ലോക ജലദിനം ആഘോഷിച്ചു. കൊയിലാണ്ടി ചെറുകിട ജലസേചന വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ  മാർച്ച് 22 ലോക ജലദിനം സമുചിതമായി ആഘോഷിച്ചു. ഇതിൻ്റെ ഭാഗമായി കൊയിലാണ്ടി സിവിൽ സ്‌റ്റേഷനു മുന്നിൽ കൊളാഷ് പ്രദർശനം നടത്തി.

തുടർന്ന് നടന്ന യോഗത്തിൻ്റെ ഉദ്ഘാടനം ഹബി സി. എച്ച് നിർവഹിച്ചു. രാജ് മോഹനൻ കെ. സി  അദ്ധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണൻ, പ്രഭീഷ് കുമാർ എന്നിവർ ആശംസകളർപ്പിച്ചു കൊണ്ട് സംസാരിച്ചു. രാജീവൻ. കെ നന്ദി പറഞ്ഞു.