KOYILANDY DIARY

The Perfect News Portal

ജ്വല്ലറികളിൽ മോഷണം നടത്തുന്ന സ്ത്രീകൾ കൊയിലാണ്ടിയിൽ പിടിയിലായി

കൊയിലാണ്ടി: സ്വർണ്ണ കടകളിൽ മോഷണം നടത്തുന്ന സ്ത്രീകൾ കൊയിലാണ്ടിയിൽ പിടിയിലായി. കഴിഞ്ഞ ദിവസം കണ്ണൂരിലെ ജ്വല്ലറിയിൽ നിന്നും മോഷണം നടത്തിയ സ്ത്രീകളെ കൊയിലാണ്ടിയിൽ വെച്ച് മോഷണ ശ്രമത്തിനിടെയാണ് പിടികൂടിയത്. കൊയിലാണ്ടിയിലെ സന്തോഷ് ജ്വല്ലറിയിൽ സ്വർണ്ണം വാങ്ങാനെന്ന വ്യാജേനെ എത്തിയതായിരുന്നു. ജ്വല്ലറി ഉടമ കിമ്മത്ത് സേട്ടുവിൻ്റെ മകനായിരുന്നു സ്ഥാപനത്തിൽ ഉണ്ടായിരുന്നത്. ഇവർ കടയിലേക്ക് കയറിയപ്പോൾ തിരിച്ചറിയുകയും കടയിൽ പിടിച്ചുവെക്കുകയുമായിരുന്നു.

ഇതിൽ ഏജൻ്റെസ് പറയുന്ന സ്ത്രീ ഓടി രക്ഷപ്പെട്ടു. കടയിൽ ഉണ്ടായിരുന്ന മറ്റൊരു സ്ത്രീയെ കൊയിലാണ്ടി പിങ്ക് പോലീസെത്തി കസ്റ്റഡിയിലെടുത്തു. ആന്ധ്ര കടപ്പ ജില്ലയിലെ സഹോദരിമാരായ കനിമൊഴി (38), ആനന്ദി (40) എന്നിവരാണ് കസ്റ്റഡിയിലായത്. കണ്ണൂർ തളിപ്പറമ്പിൽ ജ്വല്ലറിയിൽ മോഷണം നടത്തുന്ന വീഡിയോ സംസ്ഥാന വ്യാപകമായി ജ്വല്ലറി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തിരുന്നു.

ഇതാണ് ഇവരെ പെട്ടെന്ന് മനസ്സിലിക്കാൻ സാധിച്ചത്. ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം തളിപ്പറമ്പ് പോലീസിന് കൈമാറി. രാത്രി കാലങ്ങളിൽ ലോറികളിൽ സഞ്ചരിച്ചാണ് ഇവർ പല സ്ഥലങ്ങളും മനസ്സിലാക്കുന്നത്. ഇവർക്ക് പിന്നിൽ ഏജൻ്റുമാർ ഉണ്ടെന്ന് പോലീസ് പറഞ്ഞു.

Advertisements