KOYILANDY DIARY

The Perfect News Portal

ആത്മഹത്യാശ്രമം നടത്തിയ ആളെ ഫയർഫോഴ്സ് എത്തി ആശുപത്രിയിൽ എത്തിച്ചു

ആത്മഹത്യാശ്രമം നടത്തിയ ആളെ ഫയർഫോഴ്സ് എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.  ചേമഞ്ചേരി പഞ്ചായത്ത് തിരുവങ്ങൂർ 9 -ാം വാർഡിലെ അണ്ടികമ്പനിക്കു സമീപം അരയിടത്ത് ബൈജു (50) എന്ന ആളാണ് ആത്മഹത്യചെയ്തത്. ഇന്ന് ഉച്ചക്ക് രണ്ടരയോട് കൂടി വീടിനോടു തൊട്ടുകിടക്കുന്ന തെങ്ങിൽ പ്ലാസ്റ്റിക് കയര്‍ കെട്ടി തൂങ്ങി ആത്മഹത്യാശ്രമം നടത്തുകയായിരുന്നു.

അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും  അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ സി പി ആനന്ദന്റെ നേതൃത്വത്തിലുള്ള സംഘം എത്തി ലാഡറിൻറെ സഹായത്തോടുകൂടി റെസ്ക്യൂ നെറ്റിലേക്ക് കയര്‍ മുറിച്ചു മാറ്റി താഴ്ത്തുകയായിരുന്നു. ഉടൻതന്നെ ഇയാളെ കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

Gr: ASTO ജനാർദ്ദനൻ, SFRO റഫീഖ് കാവിൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ത്, നിധിപ്രസാദ് ഇ എം, അരുൺ, സിജിത്ത്, നിതിരാജ്, സജിത്ത്, ഹോംഗാർഡ്മാരായ ബാലൻ ടിപി, ഓംപ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Advertisements