KOYILANDY DIARY.COM

The Perfect News Portal

ഷൂ ഇടുന്നതിനിടെ യുവതിയ്ക്ക് മൂർഖൻ പാമ്പിൻ്റെ കടിയേറ്റു

കോഴിക്കോട് യുവതിയ്ക്ക് പാമ്പുകടിയേറ്റു. എരഞ്ഞിപ്പാലം സ്വദേശി അനഘയ്ക്കാണ് (24) പാമ്പുകടിയേറ്റത്. ഷൂ ഇടുന്നതിനിടെ അതിനുള്ളിൽ ഉണ്ടായിരുന്ന പാമ്പ് കടിക്കുകയായിരുന്നു. മൂർഖൻ പാമ്പാണ് കടിച്ചത്. യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി.

Share news
error: Content is protected !!