KOYILANDY DIARY

The Perfect News Portal

കാട്ടുപന്നി കുറുകെ ചാടി, ഓട്ടോ മറിഞ്ഞ് അപകടം

കോഴിക്കോട്: കാട്ടുപന്നി കുറുകെ ചാടി, ഓട്ടോ മറിഞ്ഞ് അപകടം. നാദാപുരം – തലശ്ശേരി സംസ്ഥാന പാതയിലാണ് സംഭവം. അപകടത്തിൽ ഓട്ടോ ഡ്രൈവറടക്കം 3 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പാറക്കടവ് മുടന്തേരി സ്വദേശികളായ അതറിങ്കൽ മൊയ്തു (78), ഭാര്യ സൈനബ (54) ഓട്ടോ ഡ്രൈവർ റിനീഷ് (31) എന്നിവർക്കാണ് പരിക്കേറ്റത്.  ഇവരെ നാദാപുരം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.