KOYILANDY DIARY

The Perfect News Portal

സൗദിയിൽ വാഹനാപകടത്തിൽ തിരുവമ്പാടി സ്വദേശി മരിച്ചു

കോഴിക്കോട് : സൗദിയിൽ വാഹനാപകടത്തിൽ തിരുവമ്പാടി സ്വദേശി മരിച്ചു. പെരുമാലിപടി ഓത്തിക്കൽ ഷിബിൻ (30) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. ഷിബിൻ ഓടിച്ച ലോറിക്ക് മുന്നിലുണ്ടായിരുന്ന ട്രെയ്ലർ ലോറി പിന്നോട്ട് നീങ്ങി ലോറിയിൽ ഇടിക്കുയായിരുന്നു.

ഭാര്യ: തിരുവമ്പാടി ചക്കുംമൂട്ടിൽ ഡോണ ( മുക്കം ഇ എം എസ് ആശുപത്രി ജീവനക്കാരി). സഹോദരങ്ങൾ: ഷിനി , ഷിൻ്റോ. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.   നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു.