KOYILANDY DIARY

The Perfect News Portal

കേരളത്തിലെ മികച്ച തഹസിൽദാർ സി പി മണിക്ക് സ്വീകരണം

കേരളത്തിലെ ഏറ്റവും മികച്ച തഹസിൽദാരായി തിരഞ്ഞെടുത്ത കൊയിലാണ്ടി തഹസിൽദാർ സി പി മണിക്ക് കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിലെ ജീവനക്കാരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സ്വീകരണത്തിൽ ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ രഞ്ജിത്ത് ഡി അധ്യക്ഷത വഹിച്ചു. ലാൻ്റ് അക്വിസിഷൻ സ്പെഷ്യൽ തഹസിൽദാർ കെ. മുരളീധരൻ ജീവനക്കാരുടെ ഉപഹാരം അവാർഡ് ജോതാവിന് കൈമാറി.
ഇറിഗേഷൻ അസിസ്റ്റന്റ് എഞ്ചിനീയർ രാജീവൻ എൻ, വ്യവസായ വികസന ഓഫീസ് ജീവനക്കാരൻ ദേവാനന്ദ്, ഡെപ്യൂട്ടി തഹസിൽദാർ ബിന്ദു വി, ജിതേഷ് ശ്രീധർ, ഷാജി മനേഷ്, സന്തോഷ്‌ കുമാർ ടി വി, ലാഹിക്ക് പി കെ, ഉൾപ്പടെയുള്ളവർ സംസാരിച്ചു. ചടങ്ങിന് റവന്യൂ റിക്രിയേഷൻ ക്ലബ് സെക്രട്ടറി പ്രകാശൻ വി ടി നന്ദി പറഞ്ഞു.