KOYILANDY DIARY

The Perfect News Portal

ഗ്രാമോത്സവത്തിന്റെ ഭാഗമായി ഘോഷയാത്ര സംഘടിപ്പിച്ചു

അരിക്കുളം: അരിക്കുളം ഗ്രാമ പഞ്ചായത്ത് 11 -ാം വാർഡ് എ.ഡി.എസ് ഗ്രാമോത്സവത്തിന്റെ ഭാഗമായി മത്സരാടിസ്ഥാനത്തിൽ ഘോഷയാത്ര സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതൻ മാസ്റ്റർ ഘോഷയാത്ര ഫ്ലാഗ് ഓഫ്  ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം രജില എൽ.വി , വാർഡ് മെമ്പർ ഇന്ദിര എ. എം, സി.ഡി എസ്  അംഗം സിനി, ബിന്ദു എ. എം, കെ.എം ജാനു, രജിത എ. എം എന്നിവർ നേതൃത്വം നല്കി.

ഘോഷയാത്രയിൽ പങ്കെടുത്ത അഭയം കുടുംബശ്രീ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കലാ പരിപാടികൾ മാർച്ച് 6 ന് പഞ്ചായത്ത് മുക്കിൽ രാവിലെ 9 മണിക്ക് ആരംഭിക്കും. രാത്രി 9 മണിക്ക് വക്ര ഗണിതം സാമൂഹ്യ  നാടകം അരങ്ങേറുന്നതാണ് സംഘാടകർ അറിയിച്ചു.